കെ.കെ.ടി.എം. ഗവ: കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെന്റിന്റേയും 1 ഐക്യു എസി യുടേയും സംയുക്താഭിമുഖ്യത്തിൽ, പ്ലസ് ടു സയൻസ് വിദ്യാർത്ഥികൾക്കായി ചാന്ദ്രദിനത്തിനോടനുബന്ധിച്ച് ഒരു ഐഡിയ പ്രസന്റേഷൻ മൽസരം നടത്തുന്നു. താഴെ പറയുന്ന ഏതെങ്കിലും വിഷയത്തെ ആസ്പദമാക്കി നിങ്ങൾക്കുള്ള ആശയങ്ങൾ, അവ എങ്ങിനെ നടപ്പിലാക്കാമെന്നുള്ള നിർദ്ദേശങ്ങളോടുകൂടി ഒരു പവർ പോയന്റ് പ്രസന്റേഷനിലൂടെ അവതരിപ്പിക്കണം. വിഷയങ്ങൾ – ഊർജ്ജ സംരക്ഷണം, കോവിഡ് പ്രതിരോധം, മാലിന്യസംസ്ക്കരണം. വിദ്യാർത്ഥികളിൽ ശാസ്ത്രാവബോധം വളർത്തുക എന്ന ഉദ്ദേശത്തോടു കൂടി നടത്തുന്ന ഈ പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ജൂലൈ 20 നു മുമ്പായി രെജിസ്റ്റർ ചെയ്യുക. വിജയി കൾക്ക് ആകർഷകമായ സമ്മാനങ്ങൾ .