Collaboration

കെ. കെ. ടി. എം ഗവ കോളേജ്  ഭൗതികശാസ്ത്ര വിഭാഗത്തിന്റെയും IQAC യുടെയും സംയുക്താഭിമുഖ്യത്തിൽ ‘യുണൈറ്റഡ് സയൻസ് ഫൗണ്ടേഷൻ’ എന്ന ദേശീയ ശാസ്ത്ര സംഘടനയുമായി കോളാബ്രേറ്റ് ചെയ്ത് 04/09/2021 ന് ‘ഭൗതികശാസ്ത്ര വിദ്യാഭ്യാസവും ഉപരിപഠന ജോലിസാധ്യതകളും’  എന്ന വിഷയത്തെ അധികരിച്ച് അന്താരാഷ്ട്ര വെബ്ബിനാർ സംഘടിപ്പിച്ചു.
            Dr. സുനിൽചന്ദ്ര (പോസ്റ്റ്‌ ഡോക്ടറൽ ഫെല്ലോ &അഡ്ജന്റ് സീനിയർ ലക്‌ചറർ, സെന്റർ ഫോർ സ്പേസ് റിസേർച് നോർത്ത് വെസ്റ്റ്‌ യൂണിവേഴ്സിറ്റി സൗത്താഫ്രിക്ക ), Dr. പ്രിയങ്കാ ചതുർവേദി (പോസ്റ്റ്‌ ഡോക്ടറൽ ഫെല്ലോ,ടി. എൻ. എസ് ടോട്ടൻ ബർഗ് ജർമ്മനി) എന്നിവർ മുഖ്യപ്രഭാഷണം നടത്തി.വിവിധ കോളേജുകളിൽ നിന്നും അറുപതോളം വിദ്യാർത്ഥികൾ പങ്കെടുത്ത വെബ്ബിനാറിൽ വകുപ്പധ്യക്ഷ- ശ്രീമതി ലൗലി ജോർജ്, ശ്രീമതി ധന്യ എൻ.പി, ശ്രീ അരുൺ, Dr.വിനയശ്രീ എസ്, ഫിസിക്സ്‌ വിഭാഗം പൂർവ്വ വിദ്യാർത്ഥിനിയും USF ന്റെ ഭാരവാഹിയുമായ ദീപ്തി എസ്. പ്രഭു  എന്നിവരും പങ്കെടുത്തു.
സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യമാക്കിക്കൊണ്ടുള്ള USF ന്റെ പ്രവർത്തനങ്ങൾ തുടർന്നും കെ. കെ. ടി. എം കോളേജുമായി ഒത്തു സംഘടിപ്പിക്കുന്നതിൽ പ്രസ്തുതസംഘടന താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രസ്തുത പരിപാടി ഗൂഗിൾമീറ്റ് വഴിയാണ് നടന്നത്.