ഫോക്‌ലോർ ക്ലബ്
CONVENER : Dr. Sangeetha K., Asst. Professor of Malayalam
MEMBERS
1) Dr. Nija S, Asst. Professor of History
2) Dr. Anish., Asst. Professor of History
3) Sri. Ajish KR, Asst. Professor of Travel and Tourism
4)Smt.Saritha VS, Asst. Professor of History
Activities:
ഫോക്‌ലോർ ദിനം കെ.കെ.ടി.എം കോളേജ്, മലയാള വിഭാഗം ഫോക്‌ലോർ ദിനമായ ഓഗസ്റ്റ് 21 വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കോളേജ് ലൈബ്രറിക്കു മുന്നിൽ രാവിലെ പത്തു മണിക്ക് ആരംഭിച്ച പ്രോഗ്രാം ബഹു. പ്രിൻസിപ്പൽ ഡോ.ഐ അനിത ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം മേധാവി ഡോ. ജി ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.കെ. മുഹമ്മദ് ബഷീർ (അസി.പ്രൊഫസർ , മലയാള വിഭാഗം), ഡോ. ധന്യ എസ്.പണിക്കർ (അസി.പ്രൊഫസർ , മലയാള വിഭാഗം), ഡോ.സംഗീത .കെ (അസി.പ്രൊഫസർ , മലയാള വിഭാഗം) എന്നിവർ സംസാരിച്ചു.ഇരുനൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. ഫോക്‌ലോർ ദിനാചരണത്തിന്‍റെ ഭാഗമായി മൂന്നാം വർഷ ബി.എ മലയാളം വിദ്യാർത്ഥിനി ആര്യ സി .കെ ഫോക്‌ലോറും മലയാള സാഹിത്യവും എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. ഫോക്‌ലോർ സങ്കേതങ്ങളും സാധ്യതകളും എന്ന വിഷയത്തിൽ അനുപമ.എസ് (മൂന്നാം വർഷ ബി.എ മലയാളം) പ്രബന്ധാവതരണം നടത്തി. നാടൻ പാട്ടുകളെക്കുറിച്ചും അവ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അമൃത ടി.വി (മൂന്നാം വർഷ ബി.എ മലയാളം) ക്ലാസ് എടുത്തു. രേഷ്മ രമേശൻ (രണ്ടാം വർഷ എം.എ മലയാളം), ലക്ഷ്മി സന്തോഷ്(ഒന്നാം വർഷ ഫിസിക്സ്), ആര്യ സി.കെ (മൂന്നാം വർഷ ബി.എ മലയാളം), പ്രജിത് സി.പി (മൂന്നാം വർഷ ബി.എ മലയാളം), എന്നിവർ നാടൻ പാട്ടുകൾ അവതരിപ്പിച്ചു. മലയാളം അസോസിയേഷൻ സെക്രട്ടറി അനുപമ നന്ദിയും പറഞ്ഞു. ഉച്ചയ്ക്കു ശേഷം ഫോക്‌ലോർ വിഷയമാക്കി ഒരു ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു. ആരതി ദയാൽ (രണ്ടാം വർഷ എം.എ മലയാളം), സ്നേഹ (രണ്ടാം വർഷ ബി.എ മലയാളം), കൃഷ്ണനുണ്ണി ടി.ജെ (മൂന്നാം വർഷ ബി.എ മലയാളം), എന്നിവർക്കു യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചു
|