UG Admission -First Allotment Notice

കാലിക്കറ്റ് സര്‍വ്വകലാശാല
ഡയറക്ടറേറ്റ് ഓഫ് അഡ്മിഷന്‍സ്
പത്രക്കുറിപ്പ്
2024-25 വര്‍ഷത്തേക്കുളള ബിരുദ പ്രവേശനത്തിന്റെ ഒന്നാമത്തെ അലാട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
അലാട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍, താന്റെ; പ്രതിപാദിച്ചിട്ടുളള മാന്‍ഡേറ്ററിഫീസ് അടച്ച് അലാട്ട്മെന്റ് ഉറപ്പാക്കേണ്ടതാണ്.
1. SC/ST/ OEC/OBC communities eligible for educational concessions as is given to OEC
വിദ്യാര്‍ത്ഥികള്‍ക്ക് : 135/- രൂപ
2. മറ്റുള്ളവര്‍ : 540/- രൂപ
https://admission.uoc.ac.in/ എന്ന വെബ്സൈറ്റിൽ സ്റ്റുുഡന്‍റ് ലാഗിന്‍ വ;ി അലാട്മെന്റ് പരിശാധിക്കുകയും അലാട്ട്മെന്റ് ലഭിച്ചവര്‍ മാന്‍ഡേറ്ററി ഫീസ് അടയ്ക്കുകയും ചെയ്യേണ്ടതാണ് .മാന്‍ഡേറ്ററി ഫീ പേയ്മെന്റ് നടത്തിയ ശേഷം സ്റ്റുഡന്റ് ലാഗിനിൽ മാന്‍ഡേറ്ററി ഫീ റെസിപ്റ്റ്  ഉണ്ടെന്ന്
ഉറപ്പാക്കേണ്ടത് അതത് വിദ്യാര്‍ത്ഥികളുടെ ഉത്തരവാദിത്തമാണ്.
(Student Login > Chalan Receipt >Mandatory Fee Receipt).
ഇപ്രകാരം മാന്‍ഡേറ്ററി ഫീ റെസിപ്റ്റ് ലഭ്യമായവരെ മാത്രമേ തുടര്‍
അലാട്ട്മെന്റുകളിലേക്ക് പരിഗണിക്കുകയുള്ളൂ. മാന്‍ഡേറ്ററി ഫീസ് അടയ്ക്കുന്നതിനുള്ള ലിങ്ക് 25.06.2024 ന് വൈകിട്ട് 5 മണി വരെ ലഭ്യമാവും .
*പേയ്മെന്റ് അപ്ഡേഷന് പരാജയ സാധ്യത കൂടുതലായതിനാൽ യു.പി.ഐ. പേയ്മെന്റ്കള്‍ക്ക് പകരം നെറ്റ് ബാങ്കിങ് സംവിധാനം പരമാവധി ഉപയാഗിക്കുക.*
അലാട്ട്മെന്റ് ലഭിച്ച് നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ മാന്‍ഡേറ്ററി ഫീസ് അടയ്ക്കാത്തവര്‍ക്ക് നിലവില്‍ ലഭിച്ച അലാട്ട്മെന്റ് നഷ്ടമാവുന്നതും തുടര്‍ന്നുളള അലാട്ട്മെന്റ് പ്രക്രിയയില്‍ നിന്നും പുറത്താകുന്നതുമാണ്.
ലഭിച്ച ഓപ്ഷനില്‍ തൃപ്തരായ വിദ്യാര്‍ത്ഥികള്‍ ഹയര്‍ ഓപ്ഷനുകള്‍ക്ക്
പരിഗണിക്കേണ്ടതില്ലെങ്കില്‍ 21.06.2024 മുതല്‍ 24.06.2024 ന് വൈകിട്ട് 5 മണി വരെയുള്ള എഡിറ്റിംങ് സൗകര്യം ഉപയാഗിച്ച് മറ്റ് ഓപ്ഷനുകള്‍ നിര്‍ബന്ധമായും റദ്ദ് ചെയ്യേണ്ടതാണ് .
ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന പക്ഷം പ്രസ്തുത ഹയര്‍ ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്നിലേക്ക് തുടര്‍ന്ന് അലാട്ട്മെന്റ് ലഭിച്ചാല്‍ ആയത് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതാടെ മുമ്പ് ലഭിച്ചിരുന്ന അലാട്ട്മെന്റ് നഷ്ടപ്പെടുന്നതും അത് യാതാരു കാരണവശാലും പുനഃസ്ഥാപിച്ചു നല്‍കുന്നതുമല്ല.
ഹയര്‍ ഓപ്ഷനുകള്‍ ഭാഗികമായാ പൂര്‍ണമായാ റദ്ദ് ചെയ്യാവുന്നതാണ് . കാളേജ്, കാഴ്സ് പുനഃക്രമീകരിക്കാവുന്നതിനോ,പുതിയ കോളേജോ ,കോഴ്സുകളോ ,കൂട്ടിച്ചേർക്കുന്നതിനോ ഈ അവസരത്തില്‍ സാധിക്കുന്നതല്ല.ഹയര്‍ ഓപ്ഷന്‍ റദ്ദ് ചെയ്യുന്നവർ നിര്‍ബന്ധമായും പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
രണ്ടാം അലാട്ട്മെന്റിനു ശേഷം മാത്രമേ വിദ്യാര്‍ഥികള്‍ കാളേജുകളിൽ പ്രവേശനം നേടേണ്ടതുള്ളൂ.